
മുംബൈ: മഹാരാഷ്ട്രയില്‍ അയല്‍വാസിയുടെ തത്ത ശല്യമാകുന്നു എന്ന് കാണിച്ച് 72കാരന്‍ പൊലീസില്‍ പരാതി നല്‍കി.
തത്തയുടെ കരച്ചിലും അലര്‍ച്ചയും തനിക്ക് ശല്യമാകുന്നു എന്ന് കാണിച്ചാണ് പുനെ സ്വദേശി പരാതി നല്‍കിയത്.
പുനെയിലെ ഖഡ്കി പൊലീസ് സ്റ്റേഷനില്‍ സുരേഷ് ഷിന്‍ഡെയാണ് പരാതി നല്‍കിയത്. ശിവാജി നഗറിലെ പാര്‍പ്പിട സമുച്ചയത്തിലാണ് സുരേഷ് ഷിന്‍ഡെ താമസിക്കുന്നത്.തത്തയെ വളര്‍ത്തുന്ന അയല്‍വാസി അക്ബര്‍ അംജദ് ഖാനെതിരെയാണ് 72കാരന്‍ പരാതി നല്‍കിയത്. തത്തയുടെ കരച്ചിലും അലര്‍ച്ചയും ശല്യമാകുന്നു എന്നതാണ് പരാതിയില്‍ പറയുന്നത്.
ഭയപ്പെടുത്തല്‍, സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തല്‍ തുടങ്ങി വകുപ്പുകള്‍ അനുസരിച്ച് തത്തയുടെ ഉടമയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. നിയമപ്രകാരം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
from ഇ വാർത്ത | evartha https://ift.tt/xg9zMyR
via IFTTT
0 അഭിപ്രായങ്ങള്‍