തമിഴ്നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: സ്ത്രീയടക്കം 3 പേര്‍ കസ്റ്റഡിയില്‍

കണ്ണൂരില്‍ തമിഴ്നാട്ടുകാരിയായ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ലഹരി നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്നാട്ടുകാരി മലര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കസ്റ്റഡിയിൽ എടുത്ത നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോയ്ക്കുകയാണ്.

സേലം ഈറോഡ് സ്വദേശിയായ 32 കാരിയെയാണ് ബലാത്സംഗം ചെയ്തത്. ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. വേറെ വീട്ടിൽ താമസിക്കാമെന്നും അവിടെ നിന്നു ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞ് മലർ യുവതിയെ കാഞ്ഞിരയിലെ മറ്റൊരു വീട്ടിൽ കൊണ്ടു പോകുകയായിരുന്നു. അവിടെ വെച്ച് വിജേഷും മറ്റൊരാളും ചേർന്ന് ജ്യൂസ് നൽകി മയക്കിയ ശേഷം യുവതിയെ പീഡിപ്പിക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്ന് പോലീസ് അറിയിച്ചു.

The post തമിഴ്നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: സ്ത്രീയടക്കം 3 പേര്‍ കസ്റ്റഡിയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/wMmqWBQ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍