തൃശൂര്‍: ആംബുലന്‍സ് കെഎസ്‌ആര്‍ടിസി ബസിലിടിച്ച് ആംബുലന്‍സിലുണ്ടായിരുന്ന ആണ്‍കുഞ്ഞ് മരിച്ചു.
വടക്കാഞ്ചേരി മുളങ്കുന്നത്തുകാവില്‍ ഇന്നലെ രാത്രിയാണ് സംഭവം. മംഗലം സ്വദേശി ഷെഫീഖ്-അന്‍ഷിദ ദമ്ബതികളുടെ ഒരുമാസം പ്രായമുള്ള കുഞ്ഞാണ് അതിദാരുണമായി മരിച്ചത്. ശ്വാസതടസമുണ്ടായ ഇരട്ടക്കുഞ്ഞുങ്ങളുമായി ആംബുലന്‍സില്‍ പോകുമ്ബോഴായിരുന്നു അപകടം.
ബുധനാഴ്ച രാത്രി 8.30നാണ് അപകടമുണ്ടായത്. കെഎസ്‌ആര്‍ടിസി ബസിനു മുന്‍പില്‍ തെന്നിവീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്ക് ഇട്ടു. ഇതോടെ പിന്നാലെ വന്ന ആംബുലന്‍സ് കെഎസ്‌ആര്‍ടിസി ബസിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു.
from ഇ വാർത്ത | evartha https://ift.tt/vpZ6Ktd
via IFTTT
0 അഭിപ്രായങ്ങള്‍