
കടമ്മനിട്ടയില്‍ ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.
അഭിജിത്ത് എന്നയാള്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും രണ്ട് തവണയായി ഒരു ലക്ഷം രൂപയോളം ഇയാള്‍ തന്നില്‍ നിന്ന് കൈക്കലാക്കിയെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് വൈസ് പ്രസിഡന്റ് അഭിജിത്താണ് പെൺകുട്ടിയെ പീടിപ്പിച്ചതെന്നു പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
യുവതിയുടെ മൊഴിയില്‍ അഭിജിത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഭിജിത്ത് കസ്റ്റഡിയിലല്ലെന്നും വിദ്യാര്‍ത്ഥിനിയുടെ മൊഴി പ്രകാരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണെന്നും പൊലീസ് അറിയിച്ചു.
കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അഭിജിത്ത് സോമന്‍ ഇവിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു.
ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അപകടനില തരണം ചെയ്തു.
from ഇ വാർത്ത | evartha https://ift.tt/NTUba7X
via IFTTT
0 അഭിപ്രായങ്ങള്‍