ഇന്നും കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി തുടരാൻ കാരണം. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്തു ശക്തമായ മഴ തുടരുന്നതായി ആണ് റിപ്പോർട്ട്. ഇതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇതോടെ മുല്ലപ്പെരിയാറിലെ ജല നിരപ്പ് 134 90 അടിയായി ഉയർന്നിട്ടുണ്ട്.

അതെ സമയം വടക്കൻ കേരളത്തിൽ പലയിടത്തും ഇതു വരെ 16 ക്യാപുകളിലായി 206 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഉണ്ട്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലാണ് കൂടുതൽ മഴ. കോഴിക്കോട് മാവൂരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്.



from ഇ വാർത്ത | evartha https://ift.tt/y3HqeOd
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍