
ഇന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് നിരോധിക്കപ്പെട്ട അൺപാർലമെന്ററി വാക്കുകളുടെ പട്ടിക പുറത്തിറക്കിയതിനെതിരെ നടനും മക്കൾ നീതിമയ്യം പാർട്ടി നേതാവുമായ കമൽ ഹാസൻ . മിസ്റ്റർ ഹിറ്റ്ലർ ഇത് ജർമനിയല്ലെന്നും ഇത് രാജവാഴ്ചയല്ല, ജനാധിപത്യമാണെന്നും കമൽ ഹാസൻ പറയുന്നു.
രാജ്യത്തെ ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമർശിക്കാനുള്ള അവകാശം തടയുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമെന്നും കമൽ ഹാസൻ പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള രാജ്യത്തെ ഏതാണ്ടെല്ലാ പ്രതിയപക്ഷ പാർട്ടി നേതാക്കളും രംഗത്തെത്തിയിരുന്നു.
from ഇ വാർത്ത | evartha https://ift.tt/Yal2KmJ
via IFTTT
0 അഭിപ്രായങ്ങള്‍