
ഇന്ത്യയിൽ എല്ലായിടത്തും ബിജെപിക്ക് നല്ല കാലമാണെന്നും, കേരളത്തിൽ മാത്രമായി അതിന് മാറ്റമില്ല എന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മറ്റു സംസ്ഥാനങ്ങളിൽ ബിജെപി ശക്തി പ്രാപിച്ചത് പോലെ കേരളത്തിലെ നിർണായക ശക്തിയായി മാറും എന്നും അദ്ദേഹം പറഞ്ഞു.
നൂപുർ ശർമയുടെ പ്രവാചകനിന്ദ പരാമർശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്ലാമിക രാജ്യങ്ങൾക്ക് തെറ്റിദ്ധാരണ ഇല്ലെന്നും, ഇക്കാര്യത്തിൽ ഇന്ത്യ വിശദമാക്കിയ നിലപാടിൽ അവർക്ക് തൃപ്തിയുണ്ടെന്നും ജയശങ്കർ പറഞ്ഞു
കേന്ദ്ര പദ്ധതികളെക്കുറിച്ചും ഭരണ നേട്ടത്തെക്കുറിച്ചും കേന്ദ്രമന്ത്രിമാർ രാജ്യമാകെ യാത്ര ചെയ്ത് പ്രചരണം നടത്തുക എന്ന പരിപാടിയുടെ ഭാഗമായാണ് ജയശങ്ക മൂന്ന് ദിവസത്തെ കേരള സന്ദർശനം.
2024 തിരഞ്ഞെടുപ്പിന് പാർട്ടി സംവിധാനത്തെ ഒരുക്കലാണ് ബിജെപി ഉദ്ദേശിക്കുന്നത്
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലും, കണ്ണൻമൂല ചട്ടമ്പിസ്വാമി ജന്മസ്ഥാനത്തും എൻഎസ്എസ് പണികഴിപ്പിച്ച ക്ഷേത്രത്തിലും അദ്ദേഹം സന്ദർശനം നടത്തി. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ സംഗമത്തിൽ ഇന്ന് രാവിലെ 11ന് പാപ്പനംകോട് ജയശങ്കർ പങ്കെടുക്കും. തുടർന്ന് ചെമ്പഴന്തിയും സന്ദർശിക്കും.
from ഇ വാർത്ത | evartha https://ift.tt/TSCvPki
via IFTTT
0 അഭിപ്രായങ്ങള്‍