
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ പ്രഖ്യാപിച്ചു.
അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.80 അടിക്ക് മുകളിലെത്തി. മഴയും നീരൊഴുക്കും കുറഞ്ഞതോടെ ജലനിരപ്പുയരുന്നത് സാവധാനത്തിലായിട്ടുണ്ട്. സെക്കന്‍റിൽ 1867 ഘനയടി വെള്ളം തമിഴ് നാട് കൊണ്ട് പോകുമ്പോൾ 2600 ഘനയടിയോളം വെള്ളമാണ് ഒഴുകി എത്തുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് അണക്കെട്ടിൽ 136.50 അടി വെള്ളം സംഭരിക്കാം. സ്പിൽവേ ഷട്ടർ ഉയർത്തേണ്ടി വന്നാൽ മുന്നറിയിപ്പ് നൽകണമെന്ന് കാണിച്ച് ഇടുക്കി ജില്ലാ കളക്ടർ തേനി കളക്ടർക്ക് കത്ത് നൽകി. അപ്പർ റൂൾ കർവിനോട് അടുക്കുകയും മഴ ശക്തമായി തുടരുകയും ചെയ്താൽ മാത്രം സ്പിൽവേ ഷട്ടർ തുറന്നാൽ മതിയെന്നാണ് തിഴ്നാടിൻറെ തീരുമാനം.
കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് 18-07-2022 ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് 18-07-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
from ഇ വാർത്ത | evartha https://ift.tt/HzJIC9d
via IFTTT
0 അഭിപ്രായങ്ങള്‍