
രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസ് ആക്രമണം തടയുന്നതിൽ പൊലീസിന് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി എഡിജിപി മനോജ് എബ്രഹാം സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എസ്എഫ്ഐക്കാർ നിയമത്തെ വെല്ലുവിളിച്ച് അഴിഞ്ഞാടി എന്നും സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുൻകൂട്ടി അറിയിച്ചിട്ടും അക്രമണം തടയാൻ പോലീസിന് വയനാട്ടിലെ പൊലീസിന് കഴിഞ്ഞില്ല എന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
വയനാട്ടിൽ എസ് എഫ് ഐ മാർച്ച നടത്താൻ പോകുന്ന കാര്യം ആ ജില്ലയിലെ സ്പെഷ്യൽ ബ്രാഞ്ച് അറിഞ്ഞതേയില്ല എന്നും, ഈ ആക്രമണത്തിൽ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സായുധ ക്യാമ്പിൽ ധൃത കർമ്മ സേന അടിയന്തരമായി രൂപീകരിക്കണമെന്നും അവർക്ക് കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ നിന്നും –
“മാർച്ചിനു പോലീസിന്റെ അനുമതി തേടിയില്ല. ആ ദിവസം 12 30ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചു. ഉടൻ വയനാട് ജില്ലാ പോലീസ് മേധാവിയെയും കൽപ്പറ്റ ഡിവൈഎസ്പിയും അറിയിച്ചു. മൂന്നരയോടെ മാർച്ച് എത്തിയപ്പോൾ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 പോലീസുകാരാണ് അവിടെ ഉണ്ടായിരുന്നത്. വനിതകൾ അടക്കം മുന്നൂറിലേറെ എസ്എഫ്ഐക്കാർ എത്തിയതോടെ പോലീസ് നിസ്സഹായരായി. പോലീസിനെ കൈയേറ്റം ചെയ്ത പ്രവർത്തകർ രണ്ട് വഴികളിലൂടെ ഓഫീസിനകത്തെക്കു ഇരച്ചു കയറി. എന്നാൽ അക്രമണം തടയാൻ പോലീസ് അവരുടെ പിന്നാലെ ഓഫീസിലേക്ക് പോയില്ല. 3 37 മുതൽ 357 വരെയായിരുന്നു എസ്എഫ്ഐക്കാർ ഓഫീസിനുള്ളിൽ ഉണ്ടായിരുന്നത്. അവിടെയുണ്ടായിരുന്നു കോൺഗ്രസ്സുകാരെ അവർ കയ്യേറ്റം ചെയ്തു. കുറെ ഫയലുകൾ നശിപ്പിച്ച ശേഷം രാഹുൽഗാന്ധിയുടെ തകർത്ത ചിത്രം സഹിതം അദ്ദേഹത്തിന്റെ കസേരയിൽ വാഴ വെച്ചു. 19 പേരെ പോലീസ് കയ്യോടെ അറസ്റ്റ് ചെയ്തു. പിന്നീട് പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐക്കാർ ഒരു പോലീസ് വാഹനം തകർക്കുകയും, 8 പോലീസുകാരെ പരിക്കേൽപ്പിക്കുകയും ചെയ്തു. കോൺഗ്രസ്സുകാർ സംഘടിച്ചെത്തിയതോടെ അടിയന്തരമായി സമീപത്തെ പോലീസ് സംഘങ്ങളെ കൂടി വരുത്തി രാത്രിയോടെ സ്ഥിതി നിയന്ത്രണവിധേയമാക്കി”
from ഇ വാർത്ത | evartha https://ift.tt/8gpVEkr
via IFTTT
0 അഭിപ്രായങ്ങള്‍