
മങ്കിപോക്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ആലപ്പുഴയിൽ സംശയിക്കപ്പെട്ട കേസ് നെഗറ്റീവ് ആണ്. ആദ്യ കേസിന്റെ ഏറ്റവും അടുത്ത പ്രൈമറി കോൺടാക്ട് ആയ കുടുംബാംഗങ്ങളുടെ റിസൾട്ട് നെഗറ്റീവ് ആണ്. നിലവിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. കോൺടാക്ടിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
എന്നാൽ കോവിഡ്-19 മായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന മുൻകരുതൽ നടപടികളായ മാസ്ക്, സാനിറ്റൈസർ തുടങ്ങിയവ ഈ രോഗത്തെ പ്രതിരോധിക്കുന്നിതിനു വേണ്ടിയും ശക്തമായി തുടരണമെന്നും, ഇക്കാര്യത്തിൽ പൊതുജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും അതോടൊപ്പം ആശങ്കകൾ ദൂരീകരിക്കുന്നതിനും എംഎൽഎമാരുടെ സഹകരണവും ഇടപെടലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും, മങ്കി പോക്സുമായി ബന്ധപ്പെട്ട എല്ലാ മുൻകരുതലുകളും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നതായും മന്ത്രി പറഞ്ഞു
from ഇ വാർത്ത | evartha https://ift.tt/luzFIip
via IFTTT
0 അഭിപ്രായങ്ങള്‍