യുക്രൈന്‍ നഗരമായ ഡിനിപ്രോയില്‍ റഷ്യന്‍ ആക്രമണം

യുക്രൈന്‍ നഗരമായ ഡിനിപ്രോയില്‍ റഷ്യന്‍ ആക്രമണം. മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു.

ഡിനിപ്രോയിലെ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തെ തെരുവിലുമാണ് മിസൈലുകള്‍ പതിച്ചത്. ഡിനിപ്രോപെട്രോവ്‌സ്‌ക് റീജിയണല്‍ മിലിട്ടറി അഡ്മിനിസ്‌ട്രേഷന്റെ തലവനായ വാലന്റൈന്‍ റെസ്‌നിചെങ്കോ ആണ് ഇക്കാര്യം അറിയിച്ചത്.
‘ഡിനിപ്രോയില്‍ റഷ്യന്‍ ആക്രമണം. മിസൈലുകള്‍ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തുള്ള തിരക്കേറിയ തെരുവിലും പതിച്ചു. മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. നാശത്തിന്റെ വ്യാപ്തി ഞങ്ങള്‍ കണ്ടെത്തുകയാണ്’ റെസ്‌നിചെങ്കോ ടെലിഗ്രാമില്‍ കുറിച്ചു.



from ഇ വാർത്ത | evartha https://ift.tt/QqRnBWZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍