
പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ പല ദുരൂഹ സംഭവങ്ങളും ഉണ്ടാക്കുന്നതിൽ അഗ്രഗണ്യനാണ് പിണറായി വിജയൻ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇനി ആ പരിപ്പ് ഇനി കേരളത്തിൽ വേവില്ല എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് എതിരായി ഉയർന്ന ഗുരുതര ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന്റെ രണ്ടാം ഘട്ടമായിട്ടാണ് സോളാർ കേസ് വിവാദനായ രംഗത്തിറക്കിയത്. മൂന്നാംഘട്ടത്തിൽ ഏത് സഖാവിനെ രക്തസാക്ഷി ആക്കും എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതെന്ന് സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ബുദ്ധിശൂന്യനായ എൽഡിഎഫ് കൺവീനറുടെ കയ്യിൽ പടക്കം കൊടുത്തു വിട്ടപ്പോൾ അത് അയാളുടെ കയ്യിൽ കിടന്നു തന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓർക്കണമായിരുന്നു. കൺവീനറുടെ പെട്ടെന്നുള്ള പ്രതികരണങ്ങൾ ജനങ്ങൾക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. പാർട്ടി ഓഫീസിന് നേരെ പടക്കം നിറഞ്ഞ ആളും മാഞ്ഞുപോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണ്.
പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ഒറ്റ ആരോപണത്തിന് പോലും മറുപടി പറയാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിച്ചിട്ടില്ല. ഇത് നാടിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നു. സ്വന്തം കുടുംബത്തിനു നേരെ പോലും ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ കേരളത്തിന് കേൾക്കേണ്ടത് മുഖ്യമന്ത്രിയുടെ മറുപടികളാണ്. എവിടെപ്പോയി ഒളിച്ചാലും തങ്ങൾ പറയിപ്പിക്കുക തന്നെ ചെയ്യും എന്ന് സുധാകരൻ പറഞ്ഞു
from ഇ വാർത്ത | evartha https://ift.tt/bpX9xWu
via IFTTT
0 അഭിപ്രായങ്ങള്‍