
സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വലിയൊരു തുകയ്ക്ക് മാനനഷ്ടകേസ് നൽകുമെന്നു പി.സി. ജോർജ്. തനിക്കെതിരെ മുഖ്യമന്ത്രി കള്ളസാക്ഷിയെ ഉണ്ടാക്കുകയാണ്. ഇത് രണ്ട് തവണയാണ് തന്നെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നത്. ഭാര്യയെയും പ്രതിയാക്കാനാണ് ശ്രമം, അതും നിയമപരമായി നേരിടും.
താൻ ഇന്നുവരെ കാണാത്ത സുനിൽ എന്നയാളുടെ പേരാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും പ്രതിയാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ ഇ.ഡി അന്വേഷിക്കണമെന്ന് പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പോയശേഷമോ അതിനു മുന്‍പോ മകളും ആ രാജ്യങ്ങളിലെത്തും. മുഖ്യമന്ത്രിക്കും മകള്‍ക്കും ഇതില്‍ പങ്കുണ്ട്. ആരോപണങ്ങള്‍ക്ക് തെളിവുണ്ടോ എന്ന ചോദ്യത്തിന് തെളിയിക്കേണ്ടത് ഇഡിയെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.
തെളിവുകള്‍ ഇഡിക്ക് നല്‍കിയിട്ടുണ്ട്, പ്രധാനമന്ത്രിയെ കാണും എന്നും പി.സി. ജോർജ് പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/oR9nDdY
via IFTTT
0 അഭിപ്രായങ്ങള്‍