
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു
ഇന്ന് വൈകീട്ടോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം. ( rain strengthen from today evening )
തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. വ്യാഴാഴ്ച വരെ അതിശക്തമായ മഴക്കാണ് സാധ്യത. ഇന്നും നാളെയും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കൂടുതല്‍ മഴ ലഭിക്കും. പിന്നീട് വടക്കന്‍ കേരളത്തിലും മഴ ശക്തമാകും.
നാളെ വയനാടും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇതില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 8 ജില്ലകളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 10 ജില്ലകളിലും തീവ്രമഴമുന്നറിയിപ്പുണ്ട്. തീരദേശ മലയോരമേഖലകളില്‍ പ്രത്യേകജാഗ്രതാനിര്‍ദേശം നല്‍കി.വനമേഖലയില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യത നിലനില്‍കുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണം. ബംഗാള്‍ ഉള്‍കടലില്‍ നിലനില്കുന്ന ചക്രവാതചുഴിയാണ് മഴ സജീവമാകാന്‍ പ്രധാന കാരണം.ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി.
from ഇ വാർത്ത | evartha https://ift.tt/VN9m60T
via IFTTT
0 അഭിപ്രായങ്ങള്‍