
കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ കിട്ടുക.
അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും, മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയായുള്ള ന്യൂനമർധ പാത്തിയുമാണ് കാലവർഷം ശക്തമായി തുടരാൻ കാരണം. ന്യൂനമർദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത.
കനത്ത മഴ ലഭിച്ച മലയോര മേഖലകളിൽ പ്രത്യേകം ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. നാളെ ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ച കൊണ്ട് 259 മില്ലീമീറ്റര്‍ മഴയാണ് പെയ്‌തത്.
from ഇ വാർത്ത | evartha https://ift.tt/YBkm2oz
via IFTTT
0 അഭിപ്രായങ്ങള്‍