ഗോവയിലും മഹാരാഷ്ട്ര മോഡൽ; 5 എംഎല്‍എ മാരെ കാണാനില്ലെന്നു റിപ്പോർട്ട്

പനാജി: ഗോവയില്‍ പ്രതിസന്ധിയുടെ ആഴം കനക്കുന്നു. പല എംഎല്‍എമാരെയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണയും ഭരണം പിടിക്കുന്നതില്‍ വീഴ്ച്ച വന്നതോടെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാവുകയാണ്.

ഏകദേശം ആംആദ്മി പാര്‍ട്ടി നടത്തിയ പ്രചാരണം സത്യമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്ന് എഎപി തിരഞ്ഞെടുുപ്പ് സമയത്ത് പ്രചാരണം നടത്തിയിരുന്നു. തുടര്‍ച്ചയായ പത്ത് കൊല്ലം അധികാരത്തിന് പുറത്തിരിക്കേണ്ടി വരുന്നത് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നിന്ന് തന്നെ തീര്‍ത്തും ഇല്ലാതാക്കാനാണ് സാധ്യത.



from ഇ വാർത്ത | evartha https://ift.tt/noXzETs
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍