
ചാനൽ ചർച്ചയിൽ പ്രവാചക നിന്ദ നടത്തിയ ബിജെപി വക്താവിന്റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്ത് ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണയുമായി ഭീകര സംഘടനയായ അല്‍ ഖ്വയ്ദ. ഇന്ത്യയിലെ വിവിധ നാല് സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി.
തലസ്ഥാനമായ ഡല്‍ഹി, മുംബൈ, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് സംഘടനാ നൽകിയിട്ടുള്ള മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിൽ കനത്ത സുരക്ഷ സംവിധാനമൊരുക്കും.
കേന്ദ്രസർക്കാർ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സുരക്ഷാ ക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. അല്‍ ഖ്വയ്ദ ഇന്‍ സബ്കൊണ്ടിനെന്റ് എന്ന പേരില്‍ പുറത്ത് വിട്ട കത്തിലൂടെയാണ് ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. വിവാദ പരാമര്‍ശത്തിന് എതിരെ പ്രവാചകന്റെ മഹത്വത്തിനായി പോരാടുന്നതിനായി ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി.
തങ്ങളുടെ പ്രവാചകനെ അവഹേളിക്കുന്നവരെ കൊല്ലുമെന്നും സ്വന്തം ശരീരത്തിലും കുഞ്ഞുങ്ങളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കള്‍ വച്ചു കെട്ടി ആക്രമണം നടത്തുമെന്നും കത്തില്‍ പറയുന്നു.
from ഇ വാർത്ത | evartha https://ift.tt/QDWOd6t
via IFTTT
0 അഭിപ്രായങ്ങള്‍