തിക്കൊടിയിലെ കൊലവിളി മുദ്രാവാക്യം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിപിഎമ്മിന്റെ പ്രവർത്തകർക്കെതിരെ പയ്യോളി പൊലീസാണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്.

ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേയെന്നും വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറുമെന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു. നിലവിൽ കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു. സംഭവത്തിൽ കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ മാസ്റ്ററുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



from ഇ വാർത്ത | evartha https://ift.tt/NsuF8o0
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍