കോൺഗ്രസ് നടത്തുന്ന മാർച്ചിൽ സംഘര്‍ഷമുണ്ടായാല്‍ കെ സുധാകരനെതിരെ കടുത്ത നടപടി; നോട്ടീസ് നൽകി പോലീസ്

വിവാദമായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പടുത്താൽ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തുന്ന കെപി സിസിയുടെ നേതൃത്വത്തിൽ നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കെ സുധാകരനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ്.

കോൺഗ്രസ് നേതൃത്വത്തിലുള്ള മാർച്ചിൽ സംഘര്‍ഷമുണ്ടാവുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഇന്ന് നോട്ടീസ് നല്‍കി. പ്രതിഷേധ സമരത്തിൽ സംഘര്‍ഷമുണ്ടാക്കരുതെന്നും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നുമാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

കണ്ണൂരിൽ ഇന്ന് നടക്കാനിരിക്കുന്ന മാര്‍ച്ചിന് മുന്നോടിയായി കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും 200 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.



from ഇ വാർത്ത | evartha https://ift.tt/2QHj0Ue
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍