മതനിന്ദാ പോസ്റ്റ്; സ്വപ്‌നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ പോലീസ് കേസെടുത്തു

സ്വർണ്ണ കടത്തുകേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ പോലീസ് കേസ്. അഡ്വ. കൃഷ്ണരാജിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസാണ് മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

ഐപിസി 295 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ എസ് ആര്‍ ടി സി ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് നടപടി. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് പോലീസ് നടപടി. അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരമായതിനാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കാം എന്നാണ്‌ സൂചന.



from ഇ വാർത്ത | evartha https://ift.tt/dDF1zRG
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍