ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് ചിത്രത്തിൽ വില്ലൻ ഫഹദ് ഫാസിൽ

തമിഴിലെ സൂപ്പർ സംവിധായകൻ മാരി സെല്‍വരാജ് സംവിധാനം ചിത്രം ‘മാമന്ന’നില്‍ പ്രതിനായകനായി ഫഹദ് എത്തുന്നു. ഒരു രാഷ്ട്രീയക്കാരന്റെ വേഷമാണ് ചിത്രത്തില്‍ നടനുള്ളതെന്നാണ് പുറത്തുവരുന്ന സൂചന.

ഒരു നടനെന്ന നിലയില്‍ തന്റെ അവസാന ചിത്രമായിരിക്കുമിത് എന്ന് ഉദയനിധി സ്റ്റാലിന്‍ പ്രഖ്യാപിച്ച ‘മാമന്നന്‍’ സിനിമയുടെ സെറ്റില്‍ നിന്നുള്ള ഫഹദിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഈ സിനിമയ്ക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഉദയനിധി വ്യക്തമാക്കുന്നത്. നിലവിൽ തമിഴ്നാട്ടിലെ എംഎല്‍എമാരില്‍ ഒരാളാണ് ഉദയനിധി സ്റ്റാലിന്‍.

സംവിധായകന്‍ മാരി സെല്‍വരാജും ഫഹദും ചിത്രീകര്‍ണ വേളയില്‍ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ വടിവേലു എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.



from ഇ വാർത്ത | evartha https://ift.tt/wDtZaLF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍