
ബിജെപി മുൻ ദേശീയ വക്താക്കൾ നടത്തിയ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധ സമരങ്ങൾ ബംഗാളിൽ അക്രമത്തിലേക്ക് കടന്നു. ഇതിനെ തുടർന്ന് ബംഗാളിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍. ഹൗറയിലേക്കുള്ള യാത്രയ്ക്കിടെയാണ് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി അക്രമ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മജുംദാറിനെ പോലീസ് നേരത്തെ വിലക്കിയിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് നിലവില്‍ വീട്ടുതടങ്കലിലാണ് മജുംദാര്‍.
അതേസമയം, ബിജെപി നേതാക്കൾക്കെതിരായ പ്രതിഷേധത്തിൽ ബംഗാളിലെ ഹൗറയുടെ പല ഭാഗങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹൗറ- ഉലുബെരിയയിലെ ബിജെപിയുടെ പാര്‍ട്ടി ഓഫീസ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
from ഇ വാർത്ത | evartha https://ift.tt/I9lcvZ7
via IFTTT
0 അഭിപ്രായങ്ങള്‍