
ദേശീയ വക്താക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശം അന്താരാഷ്‌ട്ര തലത്തിൽ സൃഷ്ടിച്ച വിവാദങ്ങള്‍ ശക്തമായതിനിടെ പാർട്ടി വക്താക്കൾക്ക് മാർഗനിർദ്ദേശവുമായി ബിജെപി രംഗത്തെത്തി. ഇനിമുതൽ ഒരു മതത്തെയും വിമർശിക്കാൻ പാടില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മാത്രമല്ല, ബിജെപി ഔദ്യോഗികമായി നിർദ്ദേശിക്കുന്നവർ മാത്രം ചർച്ചകളിൽ പങ്കെടുത്താൽ മതിയെന്നും മാര്‍ഗനിര്‍ദ്ദേശമുണ്ട്. ഇതോടൊപ്പം തന്നെ മത ചിഹ്നങ്ങളെ വിമർശിക്കരുതെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതീവ സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്. സർക്കാരിന്‍റെ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകാനും നിർദേശമുണ്ട്.
from ഇ വാർത്ത | evartha https://ift.tt/6u4OmS2
via IFTTT
0 അഭിപ്രായങ്ങള്‍