ഉമാ തോമസ് വിജയത്തിലേക്ക്; ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതി: പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്തെ ഭരണം മോശമാണെന്ന് ജനം തൃക്കാക്കരയില്‍ വിധിയെഴുതികഴിഞ്ഞെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഭരണത്തിന്‍റെ വിലയിരുത്തലാണ് നടക്കുന്നതെന്ന് നേരത്തെ കൊടിയേരി തന്നെയാണ് പറഞ്ഞത്.ജനം വിധിയെഴുതി കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, മണ്ഡലത്തിൽ മൂന്നാം റൗണ്ട് വോട്ടെണ്ണുമ്പോള്‍ ഉമ തോമസിന്‍റെ ലീഡ് ആറായിരം കഴിഞ്ഞിരിക്കുകയാണ്. 2021 ല്‍ പി ടി തോമസ് ആറായിരത്തിലേക്ക് എത്തിയത് ഏഴാം റൗണ്ടിലാണ്. മികച്ച വിജയത്തിലേക്ക് കുതിക്കുകയാണ് യുഡിഎഫും ഉമാ തോമസും.

ഇന്ന് രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ത‍ൃക്കാക്കര മണ്ഡലത്തിലെ കൊച്ചി നഗരമേഖലയിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഇതുവരെ ആകെ പോൾ ചെയ്ത വോട്ടുകളിൽ കാൽഭാഗം എണ്ണി തീര്‍ന്നപ്പോൾ തന്നെ ആറായിരം വോട്ടുകളുടെ ലീഡാണ് ഉമ നേടിയത്. അഞ്ച് റൗണ്ട് വോട്ടെണ്ണൽ ബാക്കി നിൽക്കേ പി ടി തോമസിനും മുകളിലേക്ക് ഉമയുടെ ലീഡ് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.



from ഇ വാർത്ത | evartha https://ift.tt/eob9VP0
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍