
എകെജി സെന്ററിലേക്ക് ബോംബറിഞ്ഞ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. പ്രതിയെ പിടികൂടാൻ രാത്രി മുഴുവൻ നഗരം അരിച്ചു പറക്കിയെങ്കിലും ഒരു തുമ്പുപോലും ഇതുവരെയും പൊലീസിന് ലഭിച്ചില്ല.
അന്വേഷണം ഊർജ്ജിതമാക്കിയെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ബോംബ് എറിയുന്ന സിസിടിവിയിൽ നിന്നും വണ്ടിയുടെ നമ്പരോ എറിഞ്ഞ ആളിന്റെ മുഖമോ വ്യക്തമല്ല ഇതാണ് അന്വേഷണത്തെ കുഴക്കുന്നത് . സമീപത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് പരിശോധിക്കും.
ആക്രമണത്തിന് ശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് നഗരത്തിൽ ആകെ പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ബോംബ് വീണ സ്ഥലം പൊലീസ് സീൽ ചെയ്തു
സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രകോപനം സൃഷ്ടിക്കാനുള്ള യു.ഡി.എഫ് തന്ത്രത്തില്‍ അണികള്‍ വീഴരുത് എന്നും അദ്ദേഹം പറഞ്ഞു.
from ഇ വാർത്ത | evartha https://ift.tt/OgVGvCL
via IFTTT
0 അഭിപ്രായങ്ങള്‍