മോദിയുടെ നേതൃത്വത്തിൽ രാജ്യ സേവന രംഗത്ത് ഒരു ചെറു സൈനികനായി പ്രവർത്തിക്കും: ഹാർദ്ദിക് പട്ടേൽ

കോൺഗ്രസ് വിട്ടിട്ടു കുറച്ചു നാളുകൾക്ക് ശേഷം മാത്രം ഇപ്പോൾ ബിജെപിയിൽ ചേരുന്നതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ നിലപാട് വ്യക്തമാക്കി ഹാർദ്ദിക് പട്ടേലിന്റെ ട്വീറ്റ്. താൻ ഇവിടെ പുതിയൊരു അധ്യായം തുടങ്ങുന്നു എന്ന് പറഞ്ഞയാരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് ആരംഭിച്ചത്.

ട്വീറ്റിന്റെ പൂർണ്ണരൂപം: “രാജ്യ താൽപര്യത്തിനും പ്രാദേശിക താൽപര്യത്തിനും സാമൂഹ്യ താൽപര്യത്തിന്റേയും ഭാഗമായി ഞാൻ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യ സേവന രംഗത്ത് നടത്തുന്ന ബൃഹത്തായ പ്രവർത്തനങ്ങളിൽ ഒരു ചെറു സൈനികനായി ഞാനും പ്രവർത്തിക്കും”

ഈ കുറിപ്പിനൊപ്പം പട്ടേൽ ഒരു പൂജയിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വാർത്താ ഏജൻസിയായ എഎൻഐ വാർത്തയിൽ ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ് പാർട്ടിയിൽ അടിമുടി അഴിമതിയും ജാതീയതയുമാണെന്ന് ആരോപിച്ചാണ് ഹാർദ്ദിക് രാജി വച്ചത്. അതിന് ശേഷം ബിജെപി പ്രവേശനം തള്ളിക്കളയുകയും ചെയ്തിരുന്നതാണ്.



from ഇ വാർത്ത | evartha https://ift.tt/Z5OQDYJ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍