എന്റെ പിന്നാലെക്കൂടി സമയം കളയണ്ട; നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല: കെടി ജലീൽ

മുസ്ലിം ലീഗിന് കീഴിലുള്ള ‘ചന്ദ്രിക’ ആഴ്ച്ചപതിപ്പും ‘മഹിളാ ചന്ദ്രിക’യും പ്രതിസന്ധിയെ തുടർന്ന് പ്രസിദ്ധീകരണം നിര്‍ത്തുന്നതായി ബന്ധപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രി കെ ടി. ജലീല്‍. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും പണവും ചന്ദ്രികക്ക് ചെലവഴിച്ചിരുന്നെങ്കില്‍ ഈ ഗതി ആ സ്ഥാപനത്തിന് വരുമായിരുന്നില്ലെന്ന് ജലീല്‍ തന്റെ ഫേസ്ബുക്കിൽ എഴുതി.

ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോയെന്നും ജലീൽ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ആറു വർഷം ഭരണത്തിൽ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗൾഫ് ചന്ദ്രികയും നിർത്തേണ്ടി വന്നെങ്കിൽ പത്തു വർഷം ഭരണമില്ലാതെ പോയാൽ ലീഗിൻ്റെ പ്രവർത്തനം തന്നെ നിർത്തേണ്ടി വരുമോ?

ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കൻ ശ്രമിച്ച സമയവും ഊർജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കിൽ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബർ വീരൻമാർ സ്വന്തം പ്രസ്ഥാനത്തിൻ്റെ മൂന്ന് പ്രസിദ്ധീകരണങ്ങൾ പുനസ്ഥാപിക്കാൻ ആവുന്നത് ചെയ്യുക. എൻ്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങൾക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല.



from ഇ വാർത്ത | evartha https://ift.tt/hKZtXEi
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍