
സില്‍വര്‍ലൈന്‍ കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിനോട് വീണ്ടും അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു. പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണെന്നും ഈ സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നുമാണ് കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരാഴ്ചയ്ക്ക് മുൻപായിരുന്നു നടപടിക്രമങ്ങള്‍ വേഗത്തിലാക്കണെമന്ന ആവശ്യവുമായി ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചത്. പക്ഷെ ഇതിന് മറുപടി ലഭിച്ചിട്ടില്ല. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷമാകും സംസ്ഥാനം തുടര്‍നടപടികള്‍ സ്വീകരിക്കുക.
ആദ്യമായി 2020 ജൂണ്‍ 17നാണ് കേരളം സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. സംയുക്ത സര്‍വ്വേ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിന്റെ ശ്രമം.
from ഇ വാർത്ത | evartha https://ift.tt/Gcnkb1P
via IFTTT
0 അഭിപ്രായങ്ങള്‍