
സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ പുതിയ കാലിത്തൊഴുത്ത് നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് പണം അനുവദിച്ചു. ഇവിടെ കാലിത്തൊഴുത്തിനും, ചുറ്റുമതില്‍ നിര്‍മ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് ഇപ്പോള്‍ മരാമത്ത് വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.
ചീഫ് എന്‍ജിനീയര്‍ നല്‍കിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് വകുപ്പിന്റെ നടപടി. അതേസമയം, മുഖ്യമന്ത്രിക്കായി 33.31 ലക്ഷം രൂപ വിലയുള്ള കിയാ കാര്‍ണിവല്‍ കാര്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ബുള്ളറ്റ് പ്രൂഫ് ഉൾപ്പെടെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുള്ള കാറാണിത്. മുഖ്യമന്ത്രിക്കും എസ്‌കോര്‍ട്ടിനുമായി വാങ്ങിയ മൂന്ന് കറുത്ത ഇന്നോവകള്‍ക്ക് പുറമേയാണിത്.
from ഇ വാർത്ത | evartha https://ift.tt/5EMspCS
via IFTTT
0 അഭിപ്രായങ്ങള്‍