
തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിനായി യു ഡിഎഫ് നടത്തിയ ശക്തമായ പ്രചാരണം കോണ്‍ഗ്രസിന്റെ ആത്മ വിശ്വാസം കൂട്ടുന്നതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തവണ മുന്നണിക്ക് വോട്ട് കൂടുമെന്നും പി.ടി തോമസിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിൽ സിപിഎമ്മിന്റെ കള്ളവോട്ട് നടത്താനുള്ള ശ്രമത്തെ എല്ലാ ശക്തിയുമെടുത്ത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കാക്കരയിൽ ഒരു കള്ളവോട്ട് പോലും ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മരിച്ചവര്‍, വിദേശത്തുള്ളവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സിപിഎമ്മാണ് കള്ളവോട്ട് ചെയ്യുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കള്ളവോട്ടിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സതീശൻ അറിയിച്ചു.
കേരളത്തിൽ ഇപ്പോൾ വര്‍ഗീയ കക്ഷികളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണ്. തൃക്കാക്കരയില്‍ എങ്ങിനെയും വോട്ടുറപ്പിക്കാന്‍ വേണ്ടിയാണ് ആലപ്പുഴ യില്‍ പോപ്പുലര്‍ഫ്രണ്ട് റാലിക്ക് അനുമതി നല്‍കിയത്. സിപിഎമ്മുമായി പോപ്പുലര്‍ ഫ്രണ്ടിന് ധാരണയുണ്ടെന്നും വി ഡി സതീശന്‍ ആരോപിച്ചു.
from ഇ വാർത്ത | evartha https://ift.tt/VrBPpyO
via IFTTT
0 അഭിപ്രായങ്ങള്‍