ഉമാ തോമസ് ഒരു ശക്തി ദേവത; ഭാവി കേരളത്തിന്റെ പ്രതീക്ഷ: ചെറിയാൻ ഫിലിപ്പ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഉമാ തോമസ് ഒരു ശക്തി ദേവതയാണെന്നും മതേതരത്വത്തിന്റെ ഉത്തമ പ്രതീകവും ഭാവി കേരളത്തിന്റെ പ്രതീക്ഷയുമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് ഉമ തോമസെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഉമാ തോമസ് ഒരു ശക്തി ദേവതയാണ്. തൃക്കാക്കരയെ കീഴടക്കുന്ന ഉമ രാഷ്ട്രീയ വിഹായസിലെ ഉദയതാരമായി മാറുന്നു. മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്. ഭാവി കേരളത്തിന്റെ പ്രതീക്ഷയാണ്. ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, സിരിമാവോ ബന്ദാരനായിക എന്നിവരുടെ പാതയിലാണ് മുന്നേറുന്നത്.



from ഇ വാർത്ത | evartha https://ift.tt/iSsxm2O
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍