
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടന്ന സര്‍ക്കാര്‍ വാദം തള്ളി വനിതാ സംഘടനയായ ഡബ്ല്യുസിസി. തിരക്കഥാകൃത്തായ ദീദി ദാമോദരനാണ് മന്ത്രി പി രാജീവിന്റെ നിലപാടുകള്‍ തള്ളി രംഗത്തെത്തിയത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് സംഘടന മന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടില്ല. റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് തന്നെയാണ് ഡബ്ല്യൂസിസിയുടെ ആവശ്യം.പരാതിക്കാരിയുടെ സ്വകാര്യത സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് ഡബ്ല്യൂസിസിയുടെ നിലപാട് എന്നും ദീദി ദാമോദരന്‍ പറഞ്ഞു.
റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകളും മൊഴികളും ഒന്നും പുറത്ത് അതേ നിലയില്‍ പുറത്താവുന്ന നിലയുണ്ടാവില്ലല്ലോ എന്ന ആശങ്ക കൂടിക്കാഴ്ചയില്‍ മന്ത്രിയോട് പങ്കുവച്ചിരുന്നു. അതിനെ മന്ത്രി ഈ നിലയില്‍ വ്യാഖ്യാനിച്ചത് എങ്ങനെ എന്ന് അറിയില്ല. മന്ത്രിക്ക് സംഘടനാ കൊടുത്ത നിവേദനത്തിലെ ഉള്ളടക്കം പുറത്ത് വരണം എന്നാണ് നിവേദനത്തിലെ ആവശ്യം.
ഈ വിവരം തന്നെയാണ് വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കി നിവേദനത്തിലും പറയുന്നത് എന്നും ദീദി ദാമോദരന്‍ പറയുന്നു. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രി പി രാജീവ് ഡബ്ല്യൂസിസിക്ക് എതിരായ വെളിപ്പെടുത്തല്‍ നടത്തിയത്.
from ഇ വാർത്ത | evartha https://ift.tt/uiZtlDe
via IFTTT
0 അഭിപ്രായങ്ങള്‍