
രാജ്യത്തെ ടോൾ പ്ലാസകളിൽ പുതിയ ടോള്‍ പിരിവ് രീതി പരീക്ഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള വാഹനങ്ങളുടെ ടോള്‍ പിരിവിനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ഈ പുതിയ രീതി പ്രകാരം ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം തുക ഈടാക്കും.
ടോള്‍ തുക വാഹനത്തിന്റെ ഉടമയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ടുതന്നെ ഈടാക്കുന്ന രീതിയാണ് കേന്ദ്രം പരീക്ഷിക്കുന്നത്. എന്തായാലും പുതിയ രീതി വരുന്നതോടെ രാജ്യത്ത് ടോള്‍ ബൂത്തുകൾ ഇല്ലാതെയാകും. പുതിയ പരിഷ്‌ക്കരണ ഭാഗമായി ഫാസ് ടാഗ് സംവിധാനം ഉടന്‍ അവസാനിപ്പിക്കും. ഏകദേശം 1.37 ലക്ഷത്തിലേറെ വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
from ഇ വാർത്ത | evartha https://ift.tt/Mr25mI7
via IFTTT
0 അഭിപ്രായങ്ങള്‍