സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരു യോജിപ്പും വേണ്ട; സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാതെ വി ഡി സതീശന്‍

സംസ്ഥാനത്തെ ഇടതു മുന്നണി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പങ്കെടുക്കില്ല . സർക്കാർ കണ്ണൂർ ജില്ലയിൽ നടത്തുന്ന ചടങ്ങിലേക്ക് സതീശനെയും വിളിച്ചിരുന്നു. എന്നാൽ സംസ്ഥാന വ്യാപകമായി നടക്കുന്ന സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കുന്നത്.

രണ്ടാം ഇടതുമുന്നണി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ ഇന്ന് വൈകിട്ടാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. പൊലീസ് മൈതാനിയിൽ നടക്കുന്ന ‘എന്‍റെ കേരളം’ മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും. സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്.



from ഇ വാർത്ത | evartha https://ift.tt/WHA8xEf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍