ഗുരുവായൂര്‍ ക്ഷേത്രത്തിന് വ്യാജ ബോംബ് ഭീഷണി; മദ്യലഹരിയില്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച യുവാവ് പിടിയില്‍

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. നന്‍മേനി സ്വദേശിയായ സജീവനാണ് പിടിയിലായത്. തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്കാണ് ഫോണ്‍ കോള്‍ എത്തിയത്.

അതേസമയം, താൻ മദ്യലഹരിയില്‍ വിളിച്ചതാണെന്ന് സജീവന്‍ പൊലീസിനോട് പറഞ്ഞു. ഫോൺ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്തരെ പുറത്താക്കി ക്ഷേത്രത്തില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിളിച്ചയാളുടെ നമ്പറിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പിടികൂടിയത്.



from ഇ വാർത്ത | evartha https://ift.tt/ipVU3mr
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍