
കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസിലും അതിനെ തുടർന്നുള്ള ഗൂഢാലോചന കേസിലും പോലീസ് അന്വേഷണം നേരിടുന്ന ദിലീപിനെതിരെ നിർണായക തെളിവായി പൾസർ സുനിയുടെ കത്ത് പുറത്തുവന്നു. ജയിലിൽ കഴിയവേ പൾസർ സുനി ദിലീപിന് അയച്ച കത്തിൻ്റെ ഒർജിനലാണ് കണ്ടെത്തിയിരിക്കുന്നത്.
ഈ കത്തിലെ വരികൾ ദിലീപും പൾസറും തമ്മിലുള ബന്ധത്തിൻ്റെ നിർണായക തെളിവാകുമെന്നാണ് വിലയിരുത്തൽ. കത്തിൻ്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ കൈയ്യക്ഷരത്തിൻ്റെ സാമ്പിൾ അന്വേഷണ സംഘം ശേഖരിച്ചു. ഇന്നലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. സാംപിൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
2018 മെയ് 7നായിരുന്നു ജയിലിൽ നിന്ന് പൾസർ സുനി കത്ത് എഴുതിയത്. ജയിലിൽ പൾസറിൻ്റെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിൻ്റെ വീട്ടിൽ നിന്നാണ് ഇപ്പോൾ കത്ത് കിട്ടിയത്. ഈ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല.
from ഇ വാർത്ത | evartha https://ift.tt/XjuEDGl
via IFTTT
0 അഭിപ്രായങ്ങള്‍