
കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ച ശേഷം ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയത്. ഈ മാസം 11 നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചത്.
അന്നുമുതൽ 17 വരെയുള്ള സർവീസുകളുടെ കളക്ഷനെടുത്താൻ 35,38,291 രൂപയാണ് സ്വിഫ്റ്റ് ബസ് നേടിയത്. ഇതിൽ കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കുള്ള സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്. ദീർഘദൂര സർവീസുകൾ നടത്താൻ മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതാണ് കെഎസ്ആർടിസി സ്വിഫ്റ്റ് ലിമിറ്റഡ്.
പുതിയ സർവീസുകളുടെ ഭാഗമായി 8 എസി സ്ലീപ്പർ വോൾവോ ബസുകളും 20 എസി പ്രീമിയം സീറ്റർ ബസുകളും 88 നോൺ എസി ഡീലക്‌സ് ബസുകളും ഉൾപ്പെടെ116 ബസുകൾ അനുവദിച്ചു. മാത്രമല്ല, ഈ വർഷം തന്നെ 50 ഇലക്ട്രിക് ബസുകളും 310 സിഎൻജി ബസുകളും കൂടി അനുവദിക്കുമെന്നുമാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. സാധാരണ രീതിയിൽ ബംഗളൂരുവിലേക്ക് പ്രൈവറ്റ് ബസുകൾ 3999 രൂപ വാങ്ങുമ്പോൾ കെഎസ്ആർടിസി സ്വിഫ്റ്റ് ചാർജ് വെറും 3100 രൂപയാണ്.
from ഇ വാർത്ത | evartha https://ift.tt/C8tnk6Y
via IFTTT
0 അഭിപ്രായങ്ങള്‍