ജഗൻമോഹൻ മന്ത്രിസഭയിൽ 13 പുതുമുഖങ്ങൾ; നടി റോജ മന്ത്രിയായി ചുമതലയേൽക്കും

ഒരു കാലഘട്ടത്തിൽ തെന്നിന്ത്യയിലെ സൂപ്പർ താരമായിരുന്ന നടി റോജ ശെൽവമണി ആന്ധ്രയിൽ മന്ത്രിയായി ഇന്ന് ചുമതലയേൽക്കും. ജഗൻമോഹൻ മന്ത്രിസഭ കഴിഞ്ഞ ദിവസം 13 പുതുമുഖങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചപ്പോഴാണ് വൈഎസ്ആർ കോൺഗ്രസ് നേതാവും നഗരി എംഎൽഎയുമായ റോജയ്ക്ക് അവസരം ലഭിച്ചത്.

ഇത് രണ്ടാം തവണയാണ് ആന്ധ്രയിൽ റോജ എംഎൽഎ ആയത്. ക്ഷേത്ര നഗരമെന്നറിയപ്പെടുന്ന തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. ജില്ലകളുടെ പുനഃസംഘടനയിൽ നഗരി മണ്ഡലം വിഭജിക്കപ്പെട്ടതിനാൽ ചിറ്റൂർ, തിരുപ്പതി എന്നീ രണ്ട് ജില്ലകളെയാണ് അവർ പ്രതിനിധീകരിക്കുക. തെലുങ്കുദേശം പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആർ കോൺഗ്രസിൽ ചേരുകയായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/8XeZLbs
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍