
ഉക്രെയ്ൻ ഒഴിപ്പിക്കൽ വിജയകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ലോകത്തിലെ തന്നെ വലിയ രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ഇന്ത്യ ഇതിനോടകം ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു കഴിഞ്ഞു.
രാജ്യം കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു അതേസമയം, നഗരമായ സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് അവിടെയുള്ള ഇന്ത്യൻ എംബസി അറിയിക്കുന്നു.
നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. ഇപ്പോൾ ഏകദേശം 700 പേര്‍ സുമിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്‍റെ കണക്ക്. സുരക്ഷ ആശങ്കയായി തുടരുമ്പോള്‍. ഇവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
from ഇ വാർത്ത | evartha https://ift.tt/vOadHFg
via IFTTT
0 അഭിപ്രായങ്ങള്‍