
ഉക്രൈനില്‍ നിന്ന് രക്ഷാ പ്രവർത്തനം വഴി ഡൽഹിയിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പണറായി വിജയന്‍ അറിയിച്ചു.
ആദ്യ വിമാനം രാവിലെ 9.30ന് ഡൽഹിയിൽ നിന്നും തിരിക്കും. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നും ദല്‍ഹിയില്‍ നിന്ന് പുറപ്പെടും. കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും ബസ് സര്‍വീസുണ്ടാകും.
കൊച്ചിയിൽ എത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമുള്ള നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകള്‍ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
from ഇ വാർത്ത | evartha https://ift.tt/rCyJNIW
via IFTTT
0 അഭിപ്രായങ്ങള്‍