കെ റെയിൽ: ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകും: ചെന്നിത്തല

സിൽവർ ലൈൻ പദ്ധതിയിൽ കേരളാ സർക്കാരിന് യു ടേൺ എടുക്കേണ്ടി വരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ശ്രീലങ്കയിലേതിന് സമാന സാഹചര്യം കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിൽ സിൽവർ ലൈന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ പദ്ധതി നിർത്തുമെന്നാണ് വേറെ വഴി നോക്കുമെന്ന കോടിയേരിയുടെ പ്രസ്താവനയെന്നും ചെന്നിത്തല പരിഹസിച്ചു. അതേസമയം, പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ കൂടുതൽ ശക്തമാക്കി.

ഇന്ന് രാവിലെ ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്‍റെ പരിസരത്ത് പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ കയറി യുവമോർച്ച പ്രവർത്തകർ കല്ലിട്ടതോടെയാണ് സുരക്ഷ കടുപ്പിച്ചത്.



from ഇ വാർത്ത | evartha https://ift.tt/93VaHe4
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍