
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. അഭിനന്ദനങ്ങൾ അറിയിച്ച തന്നെ സംസ്ഥാനത്തെ ഫിലിം സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും അഗ്നിഹോത്രി പറഞ്ഞു. യു.പി
ഭാവിയിൽ ഉത്തർ പ്രദേശ് ചലച്ചിത്രനിര്‍മാണത്തിന്റെ ഹബ്ബായി മാറുമെന്നും അഗ്നിഹോത്രി അഭിപ്രായപ്പെട്ടു. ഇതോടൊപ്പം തന്നെ, ‘കശ്മീര്‍ ഫയല്‍സ്’ എന്നത് പൂര്‍ണമായും വസ്തുതകളെ മാത്രം അടിസ്ഥാനമാക്കി നിര്‍മിച്ച സിനിമയാണെന്നും ഈ സിനിമയെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും അഗ്നിഹോത്രി പറഞ്ഞു. രാജ്യ വ്യാപകമായി ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
from ഇ വാർത്ത | evartha https://ift.tt/RH7uQpc
via IFTTT
0 അഭിപ്രായങ്ങള്‍