വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിൽ എന്താണ് തെറ്റ്; ഇന്ത്യന്‍ സ്വത്വത്തില്‍ അഭിമാനിക്കാന്‍ പഠിക്കണമെന്ന് ഉപരാഷ്ട്രപതി

രാജ്യത്തെ വിദ്യാഭ്യാസത്തെ കേന്ദ്രം കാവിവല്‍ക്കരിക്കുന്നു എന്ന ആരോപണത്തോട് പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അങ്ങിനെ ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് വിമര്‍ശകര്‍ പറയട്ടെ എന്ന് പറഞ്ഞ അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പൈതൃകം, സംസ്‌കാരം, പൂര്‍വ്വികര്‍ എന്നിവയില്‍ അഭിമാനം തോന്നണമെന്നും കൊളോണിയല്‍ ചിന്തകള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ സ്വത്വത്തില്‍ അഭിമാനിക്കാന്‍ പഠിക്കണമെന്നും പറഞ്ഞു.

ഉപരാഷ്ട്രപതിയുടെ വാക്കുകൾ: ‘ ഞങ്ങള്‍ രാജ്യത്തെ വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുകയാണെന്ന് ചിലര്‍ എന്ന് ആരോപിക്കുകയാണ്, ഒന്ന് ചോദിക്കട്ടെ, എന്നാല്‍ കാവിയില്‍ എന്താണ് തെറ്റ്? നമ്മുടെ പുരാതന ഗ്രന്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന തത്ത്വചിന്തകളായ സര്‍വേ ഭവന്തു സുഖിനഃ (എല്ലാവരും സന്തോഷവാനായിരിക്കുക) വസുധൈവ് കുടുംബകം (ലോകം ഒരു കുടുംബം) എന്നിവയാണ് ഇന്നും ഇന്ത്യയുടെ വിദേശനയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍ ‘

ഇന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്തിലും കര്‍ണാടകയിലും സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനം വിമര്‍ശിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടുയാണ് നായിഡുവിന്റെ ഈ രീതിയിലുള്ള പ്രതികരണം.



from ഇ വാർത്ത | evartha https://ift.tt/FJzQlPv
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍