
ഇത്തവണ തെരഞ്ഞെടുപ്പിന് ശേഷം യുപിയിൽ ബിഎസ്പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി പാര്‍ട്ടി അധ്യക്ഷ മായാവതി. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എവിടെ നിന്ന് വന്നോ അവിടേക്ക് തന്നെ ( മഠം) മടക്കി അയക്കുമെന്നും മായാവതി പറഞ്ഞു.
സംസ്ഥാനത്തെ ദളിതുകളെയും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവരെയും മുസ്ലിങ്ങളെയും അടിച്ചമര്‍ത്താനാണ് യോഗി എക്കാലവും ശ്രമിച്ചതെന്നും മായാവതി കുററപ്പെടുത്തി. യുപിയിലുള്ള മാധ്യമങ്ങള്‍ ബിജെപിക്കും ബിഎസ്പിയുടെ എതിരാളികള്‍ക്കും അനുകൂലമായി എക്സിറ്റ് പോള്‍ ഫലങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മായാവതി ആരോപിച്ചു.
അതേപോലെതന്നെ ആദിത്യനാഥ് ജാതിചിന്ത വെച്ചുപുലര്‍ത്തുന്ന ആളാണെന്നും ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്നും ആരോപിച്ച മായാവതി, അതിനാൽ തന്നെ അത്തരത്തിലുള്ള ഒരാളെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
from ഇ വാർത്ത | evartha https://ift.tt/a5W87Lz
via IFTTT
0 അഭിപ്രായങ്ങള്‍