
നവ്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ നടൻ വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ഷാനിമോൾ ഉസ്മാൻ . വിനായകൻ ഒരു നല്ല ചലച്ചിത്ര താരമാണ്, അദ്ദേഹത്തിന്റെ അഭിനയം സമൂഹത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യും. പക്ഷെ സ്ത്രീയെ കുറിച്ച് ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് വികലമായിപ്പോയെന്ന് ഷാനിമോൾ തന്റെ ഫേസ്ബുക്കിൽ എഴുതി.
ഇങ്ങനെയൊക്കെ വന്നു പത്രസമ്മേളനത്തിൽ പറയുന്ന രീതി ഏത് വിപ്ലവമാണ്, പൊതു സമൂഹത്തിലെ അനേകായിരം വിഷയങ്ങൾ മാറ്റിവച്ചു വിനായകൻ ചർച്ചക്കെടുത്ത അപമാനകരമായ പരാമർശങ്ങളിൽ പ്രതിഷേധിക്കുന്നതായും അവർ പറഞ്ഞു.
മീ ടൂ എന്ന് പറഞ്ഞാൽ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ അത് ചോദിക്കുമെന്നുമായുന്നു കഴിഞ്ഞ ദിവസം വിനായകന്‍ പറഞ്ഞത്. അങ്ങിനെ ചെയ്യുന്നതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കില്‍ ഇനിയും അത് ചെയ്യുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പിന്നാലെ നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയത്.
from ഇ വാർത്ത | evartha https://ift.tt/gmfdyFO
via IFTTT
0 അഭിപ്രായങ്ങള്‍