പ്രധാനമന്ത്രി മോദി സെലന്‍സ്‌കിയുമായും പുടിനുമായും ചര്‍ച്ച നടത്തും

റഷ്യ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രൈൻ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഇന്ന് ഫോണില്‍ സംസാരിക്കും. ഇന്ത്യ ഉക്രൈനിൽ നിന്നും ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാരുമായി മോദി സംസാരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

റഷ്യ ഉക്രൈൻ ആക്രമണം തുടങ്ങിയ പിന്നാലെ ഫെബ്രുവരി 26നാണ് പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി അവസാനമായി സംസാരിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും മോദി സെലന്‍സ്‌കി സംസാരം നടക്കുന്നത്.



from ഇ വാർത്ത | evartha https://ift.tt/bhYQOPS
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍