മൂന്നാമൂഴം; സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും

സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തില്‍ കോടിയേരി ബാലകൃഷ്ണൻ്റേത് ഇത് മൂന്നാംമൂഴമാണ്. അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങൾ എത്തുമെന്നാണ് സൂചന.

മന്ത്രി മുഹമ്മദ് റിയാസും എ എൻ ഷംസീറും പരിഗണനയിലുണ്ട്. സജി ചെറിയാൻ, വി എൻ വാസവൻ, കടകംപള്ളി സുരേന്ദ്രൻ, സി കെ രാജേന്ദ്രൻ എന്നിവർക്കും സാധ്യതയുണ്ട്. അതേസമയം, പ്രായപരിധിയിൽ പി ജയരാജൻ്റെ പേര് നിലവിൽ ചർച്ചയിൽ ഇല്ല എന്നുമാണ് പുറത്തുവരുന്ന വിവരം.

കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് സ്ഥാനം രാജിവച്ചത്. എന്നാൽ വടകരയിൽ പരാജയപ്പെട്ടതിന് ശേഷം അദ്ദേഹത്തിന് പാർട്ടി സ്ഥാനത്ത് തിരിച്ചെത്താൻ കഴിഞ്ഞില്ല. പിന്നീട് വ്യക്തി പൂജയുടെ പേരിൽ പാർട്ടി നടപടിയെടുത്തതും ജയരാജന് തിരിച്ചടിയായിരുന്നു.



from ഇ വാർത്ത | evartha https://ift.tt/0Arahxl
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍