മുഖ്യമന്ത്രി കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം; ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിനുണ്ടാകും: കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിന്റെ കെ റെയിൽ സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയന്റേത് ആസൂത്രിത പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ . മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇല്ലെങ്കിൽ ഇപ്പോഴുള്ള ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും സുരേന്ദ്രൻ പറഞ്ഞു. മാത്രമല്ല, സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെ, താത്പര്യത്തോടെ കേൾക്കുകയെന്നത് പ്രധാനമന്ത്രിയുടെ രീതിയാണ് എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദവുമായി മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിയെ കണ്ടിരുന്നു. വളരെ അനുഭാവപൂര്‍വ്വമായ നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്നും മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു.



from ഇ വാർത്ത | evartha https://ift.tt/dAKyknv
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍