രക്ഷാദൗത്യത്തിന് തന്ത്രപരമായ പദ്ധതി വേണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചനവുമായി രാഹുല്‍ ഗാന്ധി

ഇന്ന് രാവിലെ ഉക്രൈനിലെ ഖാര്‍കീവില്‍ റഷ്യൻ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അനുശോചനമറിയിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് അനുശോചനം അറിയിച്ച അദ്ദേഹം കേന്ദ്ര നയത്തിനെതിരെ വിമർശനവും ഉന്നയിച്ചു.

ദാരുണമായ സംഭവമാണിതെന്ന് പറഞ്ഞ രാഹുൽ രക്ഷാദൗത്യത്തിന് തന്ത്രപരമായ പദ്ധതി വേണമെന്നും ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നും ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ ഹവേരി സ്വദേശിയായ നവീന്‍ എസ്ജി (21) ആണ് ഉക്രൈനിൽ മരിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം മരണം സ്ഥിരീകരിച്ചിരുന്നു. ഇവിടെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍.



from ഇ വാർത്ത | evartha https://ift.tt/b7CTsJx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍