
കെ റെയിലിനെതിരെ പ്രതിഷേധിക്കാൻ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം കെ റെയില്‍ സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാനെത്തിയ ചെങ്ങന്നൂര്‍ പോലീസ് ഉദ്യോഗസ്ഥരെയും സര്‍വേയ്ക്ക് എത്തിയ വനിതാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയും പരസ്യമായി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
‘നിന്റെ തന്തേടെ വകയാണോ കെ റെയില്‍…ഞാന്‍ ജനപ്രതിനിധിയാടോ… തന്നേക്കാള്‍ വലിയ ആളാടോ…” എന്നൊക്കെ അദ്ദേഹം നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധത്തിനിടെ പൊലീസുകാരനോട് രോഷാകുലനാകുകയായിരുന്നു.ഇതിനെതിരെയാണ് ചെങ്ങന്നൂര്‍ പോലീസ് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.
from ഇ വാർത്ത | evartha https://ift.tt/qfGp0QI
via IFTTT
0 അഭിപ്രായങ്ങള്‍